റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് സഹായി ആകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

December 4, 2020 - 8:40 am

തിരുവനന്തപുരം: കാഴ്ച പരിമിതിയും ശാരീരിക അവശതകളും ഉളള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടണോട് ചേര്‍ന്ന ബ്രെയിന്‍ ലിപി സ്പര്‍ശിച്ചോ,സ്വയം വോട്ടുചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ സഹായിയെ അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു. വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക ഇയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം

പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകരാറുളള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അ‌റിഞ്ഞോ ബ്രെയിന്‍ ലിപി സ്പര്‍ശിച്ചോ വോട്ടുചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക.സ്ഥാനാര്‍ത്ഥിയേയോ പോളിംഗ് ഏജന്‍റിനേയോ, സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല.

സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊളളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്‌റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായി ആയി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോമില്‍ നല്‍കണം. ഈ രേഖ പ്രിസൈഡിംഗ് ഓഫീസര്‍ പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം. ശാരീരിക അവശതകള്‍ ഉള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 8 തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി വോട്ടുചെയ്യാവുന്നതാണ് . ഇവയുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരു രേഖ തെരഞ്ഞടുപ്പ് ഉേേദാഗസ്ഥനെ കാണിച്ചാല്‍ മതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ,പാസ്‌പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് , പാന്‍കാര്‍ഡ്,ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്,ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക്,വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകലായി ഉപയോഗിക്കാവുന്നവ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *