കാസര്‍കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ പോലും യാതൊരു ധാരണയും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂഡിഎഫ് ഒറ്റക്കെട്ടാണ് . സഖ്യം വേണ്ടെന്നാണ് മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോടെത്തിയ അദ്ദേഹം പെരിയിയല്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും സ്‌മൃതികുടീരത്തില്‍ പുഷ്‌പ്പാര്‍ച്ചന നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
