റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍

December 6, 2020 - 11:58 am

ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ എന്നിവര്‍ പരസ്യമായി വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായതിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇത് നല്ല ആശയമാണ്, അവരെ ഞാന്‍ പിന്തുണയ്ക്കുന്നു,”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുരക്ഷിതമാണെന്ന് നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ വാക്‌സിന്‍ എടുക്കുമെന്ന് പ്രസിഡന്റ് ജോ ബിഡനും പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ വോട്ടെടുപ്പില്‍ അമേരിക്കയില്‍ മൂന്നിലൊന്ന് പേര്‍ വാക്‌സിനേഷന്‍ എടുക്കില്ലെന്ന് സൂചിപ്പിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *