റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സിമി അംഗം അറസ്റ്റില്‍

December 7, 2020 - 9:30 am

ന്യൂഡല്‍ഹി: 19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) അംഗത്തെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.അബ്ദുള്ള ഡാനിഷാണ് പിടിയിലായത്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളതെന്ന് ‌പോലീസ് പറഞ്ഞു.

സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്റിന്റെ ഹിന്ദി പതിപ്പിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മാവു സ്വദേശിയായ ഇയാള്‍ക്ക് അലിഗഢിലും വീടുണ്ട്. 1977-ല്‍ അലിഗഢില്‍ സ്ഥാപിതമായ സിമിയെ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ 2001ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *