റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശങ്ക തുടരുന്നു: ഇറ്റലിയില്‍ കോവിഡ് മരണ സംഖ്യ ഉയരുന്നു

December 7, 2020 - 9:47 am

റോം: കോവിഡ് -19 മരണത്തില്‍ റെക്കോഡിട്ട് ഇറ്റലി. 60,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായും ആഗോളതലത്തില്‍ ആറാമത്തെ രാജ്യമായും ഇറ്റലി മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 മരണങ്ങള്‍ ഇറ്റലിയില്‍ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 60,078 ആയി. 60,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ യൂറോപ്യന്‍ രാജ്യം യുകെയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,887 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 21,052 ആയിരുന്നു.ഇതുവരെ 60,078 മരണങ്ങളും 1.728 ദശലക്ഷം കേസുകളുമാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ക്രിസ്മസ് അവധി ദിവസങ്ങളോടനുബന്ധിച്ച് ഇറ്റലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 993 എന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയതോടെ പഴുതില്ലാത്ത പ്രതിരോധ നടപടികള്‍ക്ക് .സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഡിസംബര്‍ 21 മുതല്‍ ജനുവരി ആറുവരെയുള്ള ദിവസങ്ങളില്‍ റീജിയനുകള്‍ക്ക് പുറത്തേയ്ക്കുള്ള എല്ലാ യാത്രകളും നിരോധിച്ചതായി പ്രധാനമന്ത്രി ജൂസപ്പേ കോണ്‍തേ പ്രഖ്യാപിച്ചു. കോവിഡിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പാഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *