റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണ്ണകടത്തുകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിയുളള കുറ്റ പത്രം രണ്ടാഴച്ചക്കകം സമര്‍പ്പിക്കും

December 13, 2020 - 7:18 am

കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണ്ണകടത്തുകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുളള കുറ്റ പത്രം രണ്ടാഴ്ചക്കകം എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും 2020 ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാകും.

ഈ കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷുമായുളള ബന്ധമാണ് ശിവ ശങ്കറിനെ കുടുക്കിയത്. സ്വര്‍ണ്ണകടത്തിലും ഡോളര്‍ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തിലൂടെയും ലൈഫ് മിഷന്‍ അഴിമതിയിലൂടെയും സമ്പാദിച്ച പണമാണ് സ്വപ്‌നയുടെ ലോക്കറില്‍ നിന്ന കണ്ടെടുത്തതെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി 2020 ഡിസംബര്‍ 28 നകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ ഇഡി തയ്യാറെടുക്കുകയാണെന്നും പിന്നീട് ലഭിക്കുന്ന വിവരങ്ങള്‍ അനുബന്ധ കുറ്റപത്രമായി നല്‍കാനുമാണ് തീരുമാനം.

സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷ് ,പിഎസ് സരിത്ത് ,സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി ഒക്‌ടോബര്‍ 7 ന് പ്രഥമീക കുറ്രപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്‌ന അറസ്റ്റിലായി 62-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനാല്‍ വിചാരണ കോടതി സ്വപ്നക്ക് ജാമ്യം നല്‍കി. ശിവശങ്കറിന്റെ കാര്യത്തില്‍ അത് സംഭവിക്കാതിരിക്കാനാണ് ശ്രമം .

മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌നക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതെന്നും ശിവശങ്കറിന് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിരുന്നു. ശിവശങ്കറിനെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റ പത്രത്തില്‍ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *