റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൊന്ന് കുഴിച്ച് മൂടി

December 13, 2020 - 11:56 am

ആഗ്ര: ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വെടിവെച്ചു കൊന്ന സഹോദരന്‍മാര്‍, അച്ഛന്റെ അനുമതിയോടെ കൃഷിയിടത്തില്‍ കുഴിച്ച് മൂടി. ഉത്തര്‍ പ്രദേശ് മെയിന്‍പുരി സ്വദേശിയായ 23കാരിയായ ചാന്ദ്‌നി കശ്യപ് ആണ് കൊല്ലപ്പെട്ടത്.യുപിയിലെ പ്രതാപ്ഗഡില്‍ വച്ച് അര്‍ജുന്‍ കുമാര്‍ എന്ന 25കാരനുമായി ജൂണ്‍ 12നായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു.

ഇതിനിടെ മൂന്ന് സഹോദരന്‍മാരും കൂടി യുവതിയെ ഡല്‍ഹിയില്‍ നിന്ന് യുപിയിലെ സ്വന്തം ഗ്രാമത്തിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുത്തച്ഛന്റെ ഗ്രാമമായ പ്രതാപ്ഗഡിലെ തോണ്ടാര്‍പൂരിലെ ക്ഷേത്രത്തില്‍ വെച്ചാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും രണ്ട് മാസത്തിനു ശേഷമാണ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചു പോയതെന്നും യുവാവ് പറഞ്ഞു. നവംബര്‍ 20നാണ് യുവതിയുമായി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടതെന്നും ഇതിനു ശേഷം ഒരു വിവരവുമില്ലെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസിന്റെ സഹായത്തോടെ 10 മണിക്കൂറോളം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *