റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകളില്‍ നിന്ന് ഡിസല്‍ മോഷണം പോകുന്നതായി പരാതി

December 14, 2020 - 8:44 am

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ഡീസല്‍ മോഷണം പോകുന്നതായി പരാതി. സ്വകാര്യ ബസ്റ്റാന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ നിന്നാണ് മോഷണം നടക്കുന്നത്. 87000രൂപ വിലവരുന്ന 1100 ഓളം ലിറ്റര്‍ ഡീസലാണ് കഴിഞ്ഞ 15 ദിവസത്തിനിടെ കള്ളന്മാര്‍ കൊണ്ടുപോയത്.

സംഭവത്തെപ്പറ്റി അന്വെഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു .പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍വീസ് നര്‍ത്തി വെയ്ക്കുമെന്ന് ബസുടമകള്‍ മുന്നറിയിപ്പുനല്‍കി. നേരത്തേയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡീസലും ബസിന്റെ ബാറ്ററിയും അടിച്ചുമാറ്റിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *