റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനം ജിയോ ഉപേക്ഷിക്കുന്നു: പിന്നില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ നെറ്റ് വര്‍ക്കുകളുടെ പ്രചാരണം: പരാതിയുമായി റിലയന്‍സ്

December 15, 2020 - 7:27 am

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധത്തിന് പിന്തുണയായി ജനം ജിയോ ഉപേക്ഷിക്കുന്നതിന് പിന്നില്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്കുകളാണെന്ന പരാതിയുമായി ട്രായിക്ക് മുന്നില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം (ആര്‍ജിയോ). പുതിയ കാര്‍ഷിക ബില്ലുകളില്‍ നിന്ന് റിലയന്‍സ് നേട്ടമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ പരത്തി ഈ കമ്പനികള്‍ നേട്ടം കൊയ്യുന്നുവെന്നാണ് പരാതി. വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജിയോ ട്രായിക്ക് കത്ത് നല്‍കി.

ധാരാളം പേര്‍ നമ്പര്‍ പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ജിയോ കുറ്റപ്പെടുത്തുന്നു.
ഉപഭോക്താക്കള്‍ക്കു സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ ജിയോയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഏക കാരണമായി ഈ കാമ്പെയ്നുകള്‍ മാറിയതായും ആര്‍ ജിയോ അഭിപ്രായപ്പെടുന്നു.ഫരീദാബാദ്, ബഹദൂര്‍ഗഡ്, ചണ്ഡിഗഢ്, ഫിറോസ്പൂര്‍, എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികള്‍ റിലയന്‍സ് ജിയോയില്‍ നിന്ന് പോര്‍ട്ട് ഔട്ട് ചെയ്യുന്നതിനു ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജിയോ സിം കാര്‍ഡുകളും ഫോണുകളും ഉള്‍പ്പെടെ റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന 50,000 ഓളം കര്‍ഷകരുടെ പിന്‍ബലത്തിലാണ് ഇത്. ജിയോ മൊബൈല്‍ നമ്പറുകള്‍ അവരുടെ നെറ്റ്വര്‍ക്കിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയാകുമെന്ന് മുന്‍കൂട്ടി അവകാശവാദം ഉന്നയിച്ച് അവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്തയ്ക്ക് അയച്ച കത്തില്‍ ജിയോ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *