റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

December 16, 2020 - 7:57 pm

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ 17ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. സപ്ലൈകോ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ. ജി.എസ്. റാണി എന്നിവർ സംസാരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈയൻസസ് ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഡിസംബർ 17ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ക്രിസ്മസ് ജില്ലാ ഫെയർ ഡിസംബർ 24 വരെയുണ്ട്.  താലൂക്ക് ഫെയറുകൾ, ക്രിസ്മസ് മാർക്കറ്റുകൾ, ക്രിസ്മസ് മിനി ഫെയറുകൾ എന്നിവ ഡിസംബർ 17 മുതൽ 24 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവ പ്രവർത്തിക്കുക.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105562

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *