തൊടുപുഴ :ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. 25-12-2020, വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. സിനിമാഷൂട്ടിംഗുമായി തൊടുപുഴയിൽ എത്തിയതായിരുന്നു.
ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായവരും നാട്ടുകാരും ചേർന്ന് തിരഞ്ഞു കണ്ടെത്തി. ആശുപത്രിയിലെത്തുന്നതിനു മുമ്പ് മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
1972ൽ നെടുമങ്ങാട് ജനിച്ച അനിൽ കൈരളി ടിവി, ഏഷ്യാനെറ്റ്, ജൈഹിന്ദ്, തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംഭവത്തിന് മണിക്കൂറികൾക്ക് മുമ്പ് ഫേസ് ബുക്ക് പേജിൽ അദ്ദേഹം ഇട്ട പോസ്റ്റ് സച്ചിയെ കുറിച്ചായിരുന്നു. അകാലത്തിൽ മരണമടഞ്ഞ സച്ചിയുടെ ജന്മദിനത്തിൽ അനുശോചനം അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം : ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…
ഇനിപ്പറയുന്നതിൽ Anil P. Nedumangad പോസ്‌റ്റുചെയ്‌തത് 2020, ഡിസംബർ 24, വ്യാഴാഴ്‌ച
