റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ അബദുറഹ്മാന്റെ കൊലപാതക്കത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

January 2, 2021 - 8:12 am

കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുദുറഹ്മാന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായ തെളിവ് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും പത്തുമീറ്റര്‍ മാറി തെങ്ങിന്‍ തോപ്പില്‍നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി ഇര്‍ഷാദിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ടതെരച്ചിലിനൊടുവില്‍ സംഭവസ്ഥലത്തുനിന്നും പത്തുമീറ്റര്‍ മാറി കൊലക്കുപയോഗിച്ച കത്തി കണ്ടെടുക്കുകയായിരുന്നു. രക്ത കറപുരണ്ട കത്തി ഇര്‍ഷാദിനെക്കൊണ്ട് തന്നെ ഉറപ്പുവരുത്തി.

കേസില്‍ മുഴുവന്‍ പ്രതികളേയും പിടികൂടി ഒരാഴ്ചക്കുശേഷമാണ് നിര്‍ണ്ണായക തെളിവായ കത്തി കണ്ടെത്തുന്നത്. റിമാന്റില്‍ കഴിയുന്ന മറ്റു പ്രതികളായ എംഎസ്എഫ് മുനിസിപ്പല്‍ പ്രസിഡന്റ് ഹസ്സന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് . കത്തി കണ്ടെടുത്ത സാഹചര്യത്തില്‍ മറ്റുരണ്ടുപേരെക്കൂടെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പടെയുളള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *