റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി ചാര്‍ജിനത്തില്‍ കെഎഎസ്ഇബിക്ക് ലഭിക്കാനുളളത് 700 കോടി രൂപ

January 2, 2021 - 8:07 am

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുളളത് 700 കോടിയോളം രൂപ. ഇതിലധികവുംവന്‍കിടക്കാര്‍ അടക്കാനുളളതാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. .ലോക്കഡൗണ്‍ കാലത്ത ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിവര്‍ക്കെതിരെയാണ് നടപടി. ഡിസംബര്‍ 31ന് മുമ്പായി ബില്ലക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.

കുടിശിക അടച്ചുതീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ സാവകാശം ചോദിച്ചിരുന്നു.ചിലര്‍ പണംഅടക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി പണം അടക്കുന്നതിനുളള അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ നേട്ടീസ് പൂര്‍ണ്ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നടപടി. കോവിഡ് ഇളവുകള്‍ ദുരുപയോഗം ചെയ്ത് ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്.

സിനിമാ മേഖലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍,ചെറുകിട വ്യവസായങ്ങള്‍ .മതസ്ഥാപനങ്ങള്‍,എന്നിവര്‍ കുടിശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്.സസാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് കുടിശിക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *