റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഞ്ഞുവീഴ്ചയില്‍ ദേശീയ പാത അടച്ചു: ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റി

January 3, 2021 - 8:54 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടതോടെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിയത്. ജനുവരി മൂന്ന് മുതല്‍ ആറുവരെ ഇതേ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഗതാഗതതടസത്തിനും ജമ്മുവിലെ സമതലങ്ങളില്‍ വെളളം കയറുന്നതിനും കാരണമാകും. ശീതതരംഗവും മഞ്ഞുവീഴ്ച്ചയും രൂക്ഷമായതോടെ പല സ്ഥലങ്ങളിലും വൈദ്യൂതി തടസം നേരിട്ടു.കശ്മീര്‍ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില മേഖലയിലും മഞ്ഞുവീഴ്ച്ചയുണ്ടായതായി ശ്രീനഗര്‍ ആസ്ഥാനമായുളള കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു.

തെക്കന്‍ കശ്മീരിലെ കുല്‍ഗ്രാമില്‍ 30 സെന്റീമീറ്റര്‍ ആഴത്തില്‍ മഞ്ഞുവീഴ്ച്ചയുണ്ടായെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. ഖാസിഗുണ്ട് മേഖലയില്‍ 21 സെന്റീമീറ്ററും, കൊക്കര്‍നാഗില്‍ 18.5 സെന്റീമീറ്ററും, പഹല്‍ഗാമില്‍ 11.5 മീറ്ററും ആഴത്തിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ച്ച ശക്തമാകാന്‍ സാധ്യതയുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *