റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ ആറു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

January 6, 2021 - 2:08 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആറു വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കായിരുന്നു രോഗം. വീണ്ടും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *