റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ പ്രവാസിയായ മലയാളി യുവാവ്‌ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

January 11, 2021 - 1:17 pm

മസ്‌ക്കത്ത്‌: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവുള്‍പ്പടെ രണ്ടുപേര്‍മരിച്ചു. സുഹൈല്‍ ബഹ്വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍ (22), മഹാര്‌ഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ്‌ മരിച്ചത്‌. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി മുഹമ്മദ്‌ സുന്നൂര്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്‌ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10.01.2021 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ അപകടമുണ്ടായത്‌. ഇവര്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച്‌ റോഡരുകിലെ താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *