റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പച്ചക്കറികള്‍ മോഷ്ടിച്ച വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

January 16, 2021 - 10:10 am

പോത്തന്‍കോട്‌: പച്ചക്കറികള്‍ മോഷ്ടിച്ച സ്വന്തം കടയിലെത്തിച്ച വില്‍ക്കുന്നയാളെ പോലീസ്‌ പിടികൂടി. പളളിപ്പുറം പാച്ചിറ പണ്ടാരവിള വീട്ടില്‍ ഷിബു(43)വിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. രാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ പച്ചക്കറി കടകളില്‍ ഓട്ടോറിക്ഷയിലെത്തി സാധനങ്ങള്‍ മോഷ്ടിച്ച്‌ സ്വന്തം കടയിലെത്തിച്ച്‌ വില്‍ക്കുകയാണ്‌ ഇയാള്‍ ചെയ്‌തുവന്നത്‌.

കഴിഞ്ഞ ദിവസം വാവറ മ്പലം സ്വദേശി ബൈജുകുമാര്‍ പുതുതായി തുടങ്ങിയ കടയില്‍ നിന്ന്‌ 2021 ജനുവരി 4 ന്‌ പുലര്‍ച്ചെ വെളുത്തുളളിയും സവാളയും നിറച്ച ചാക്കുകള്‍ ഷിബു ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയിരുന്നു. ജനുവരി 10 ന്‌ വീണ്ടും മോഷണം നടത്താനെത്തിയപ്പോള്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ ഇയാള്‍ രക്ഷപെടുകയായിരുന്നു. പിറ്റേന്ന്‌ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോത്തന്‍കോട്‌ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ എസ്‌.ഐ. അജീഷ്‌ വിഎസ്‌ ന്‍റെ നേത്യത്വത്തിന്‍ പോത്തന്‍കോട്‌ പോലീസ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *