റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 16, 2021 - 10:20 am

പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55) ആണ്‌ മരിച്ചത്‌. കുളത്തില്‍ ഒപ്പം ചാടിയ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനായി തെരച്ചില്‍ തുടരുന്നു. നാഗേന്ദ്രന്‍ ജന്മനാ അന്ധനും ബധിരനും മാസീക വെല്ലുവിളി നേരിടുന്ന ആളുമാണ്‌. നാഗേന്ദ്രനെ പരിചരിച്ചിരുന്നത്‌ സരസ്വതി ആയിരുന്നു, സരസ്വതിയുടെ ഭര്‍ത്താവ്‌ ആറ്‌ വര്‍ഷം മുമ്പ്‌ മരിച്ചിരുന്നു. നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്ന്‌ കരുതുന്നു.

തന്റെ മരണശേഷം മറ്റുളളവര്‍ക്ക്‌ ബാധ്യതയാകും എന്ന ഭയംമൂലം നാഗേന്ദ്രനെ മരണത്തില്‍ ഒപ്പം കൂട്ടുന്നു എന്ന സരസ്വതിയുടെ ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെത്തി.

മകനെ വിദേശത്തേക്കയക്കാന്‍ എടുത്തപണം അടയ്‌ക്കാന്‍ കഴിയാതെ വന്നതാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. ഒരു വര്‍ഷം മുമ്പാണ്‌ മകനെ വിദേശത്തയക്കാനായി പണം പലിശക്കെടുത്തത്‌. പലിശ മുടങ്ങിയതിനെ തുടര്‍ന്ന്‌ പണം തിരിച്ചുനല്‍കാന്‍ സമ്മര്‍ദ്ദം ഏറിയതാണ്‌ ആത്മഹത്യക്ക്‌ കാരണമെന്നാണ്‌ പ്രഥമീക നിഗമനം. ഇന്നലെ പണം നല്‍കേണ്ട അവസാന തീയതി ആയിരുന്നെന്നും സൂചനകള്‍ ഉണ്ട്‌. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക്‌ ആശിപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മക്കള്‍ മഹേഷ്‌ ,മായ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *