റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

January 16, 2021 - 5:15 pm

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് മരിച്ചത്.

ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ 16-1-2021 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്‌ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോയിരുന്നു അപകടം സംഭവിച്ചത്. നവീന്‍ സഞ്ചരിച്ച ബൈക്കിന്റെ മുന്നില്‍ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ചേര്‍ത്തല ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

2021 ഫെബ്രുവരി രണ്ടിന് നവീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മിനി കുമാരിയാണ് മാതാവ് ദക്ഷിണാഫ്രിക്കയിലുള്ള പ്രവീണ്‍ സഹോദരനാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *