റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല

January 17, 2021 - 8:59 am

വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്.

തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു.

തീപ്പിടിത്തമുണ്ടായ പാഴ്‌സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ഇവ തമ്മിൽ ഉരസി തീപ്പൊരി ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാർ സുരക്ഷിതരാണ്. എല്ലാവരേയും പുറത്തിറക്കിയിരിക്കുകയാണ്. ആര്‍ക്കും പരിക്കുകളില്ല. യാത്രക്കാരെ തിരികെ കയറ്റിയാൽ ഉടന്‍ തന്നെ യാത്രപുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *