റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടു തവണ പീഡിപ്പിക്കപ്പെട്ട പോക്സോ കേസ് ഇരയായ പെണ്‍കുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം

January 18, 2021 - 3:24 pm

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇരയെ മൂന്നാം തവണയും പീഡിപ്പിച്ചു. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരിയാണ് വീണ്ടും ലൈംഗികാ തിക്രമത്തിന് ഇരയായത്. പതിമൂന്നാം വയസ് മുതല്‍ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു.

2016 ലും, 2017 ലും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.
എന്നാൽ ഇതിന് ശേഷവും കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *