റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി.എന്‍. രവീന്ദ്രനാഥ്‌

January 18, 2021 - 3:37 pm

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷാ തീയതികളില്‍ മാറ്റില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി സിഎന്‍ രവീന്ദ്രനാഥ്‌ നിയമസഭയില്‍ പറഞ്ഞു. സിലിബസ്‌ വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 2021 മാര്‍ച്ച്‌ 17 നാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷ തുടങ്ങുന്നത്‌. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ സിലബസ്‌ മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷക്കുമുമ്പ്‌ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന്‌ അധികൃതരും വ്യക്തമാക്കിയിരുന്നു.

അതിനിടെ ജൂണ്‍ ഒന്നുമുതല്‍ കൈറ്റ്‌ വിക്ടേഴ്‌സിലൂടെ ആരംഭിച്ച “ഫസ്റ്റ്‌ ബെല്‍” ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താംക്ലാസിനുളള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി. പത്താംക്ലാസുകാര്‍ക്ക്‌ മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ്‌ നമ്പരും അദ്ധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്‌. പൊതുപരീക്ഷക്കുളള ഫോക്കസ്‌ ഏരിയാ വിഭാഗത്തില്‍ ഓരോവിഷയത്തിനും ഏതേത്‌ ഡിജിറ്റല്‍ ക്ലാസുകളാണ്‌ ഉള്‍പെട്ടിട്ടുളളതെന്ന്‌ എപ്പിസോഡുകള്‍ തിരിച്ച്‌ കാണുന്നതിനും സൗകര്യമുണ്ട്‌. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *