റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു

January 19, 2021 - 9:43 am

കൊച്ചി: വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ്‌ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹഖ്‌ ഇന്ന്‌ കസ്റ്റംസ്‌ ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും. രാവിലെ 10 മണിക്ക്‌ ഹാജരാകാനാണ്‌ കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ്‌ നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയ സംഭവത്തിലാണ്‌ ഷൈനിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുന്നത്‌.

ലൈഫ്‌മിഷന്‍ കമ്മീഷനായി ലഭിച്ച തുക ഡോളറായി മാറ്റി വിദേശത്തേക്ക്‌ കടത്തിയ കേസില്‍ ഖാലിദിനെതിരെ കസ്‌റ്റംസ്‌ അന്വേഷണം തുടരുന്നുണ്ട്‌. സ്വപ്‌ന സുരേഷ്‌ നല്‍കിയ രഹസ്യ മൊഴിയില്‍ ഷൈന്‍ എ ഹഖുമായുളള ബന്ധത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ സൂചന.

അതിനിടെ സ്വര്‍ണ്ണകളളക്കടത്തുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴസ്‌മെന്റ് ‌ ഡയറക്ട്രേറ്റ്‌ സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്‌ത്‌ എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജി കോടതി 19.01.2021 ചൊവ്വാഴ്ച പരിഗണിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. ഗവണ്‍മെന്റ് ‌ ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന്‌ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ട്‌ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ്‌ ശിവശങ്കറിന്റെ വാദം. ഇതോടൊപ്പം കേസില്‍ സ്വാഭാവിക ജാമ്യം തേടി ശിവശങ്കര്‍ സര്‍പ്പിച്ച ഹര്‍ജിയും കോടതിക്കുമുമ്പാകെയുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *