റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഴ്‌സിംഗ്‌ സീറ്റുകള്‍ വെട്ടിക്കറച്ചതില്‍ പ്രതിഷേധം

January 21, 2021 - 10:56 am

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ സ്വാശ്രയസ്ഥാപനമായ എസ്‌എംഇ യിലെ നഴ്‌സിംഗ്‌ സീറ്റുകള്‍ വെട്ടിക്കുറച്ചതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. 271 പാരാമെഡിക്കല്‍ സീറ്റുകളാണ്‌ വെട്ടിക്കുറച്ചത്‌. സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ എസ്‌എംഇ ഇതോടെ പ്രതിസന്ധിലാവും . സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാനാണ്‌ ഈ നടപടിയെന്ന്‌ വ്യാപകമായ ആക്ഷേപമുണ്ട്‌.

പാരാ മെഡിക്കല്‍ കോഴ്‌സ്‌ നടത്തുന്നതിന്റെ നിബന്ധനകളില്‍ മാറ്റം വന്നതോടെ പലകോഴ്‌സുകളുടേയും അംഗീകാരം നഷ്ടമാവും.അതോടൊപ്പം സീറ്റുകള്‍ വെട്ടിക്കറക്കുകയും കൂടി ചെയ്‌തതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ്‌ വിദ്യാര്‍ത്ഥികള്‍ പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്‌ പ്രതിഷേധക്കാര്‍ മുന്നറിയിപ്പുനല്‍കി.

മഹാത്മഗാന്ധി സര്‍വ്വകലാശാല 1993ല്‍ ആരംഭിച്ച സ്വാശ്രയ സ്ഥാപനമാണ്‌ സ്‌കൂള്‍ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍. ആരോഗ്യ സര്‍വ്വകലാശാല നിലവില്‍ വന്നതോടെ ആരോഗ്യമേഖലയിലെ കോഴ്‌സുകള്‍ സര്‍വ്വകലാശാലയുടെ കീഴിലായി. ഇതോടെ സ്‌കൂള്‍ ഓപ്‌ മെഡിക്കല്‍ എഡ്യൂക്കേഷനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സി പാസ്‌ എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയുടെ കീഴിലേക്ക്‌ മാറ്റി.

മറ്റ്‌ സ്വാശ്രയ സ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്ന ഇളവുകള്‍പോലും ആരോഗ്യ സര്‍വകലാശാല സി പാസിന്‌ നല്‍കുന്നില്ല എന്നാതാണ്‌ ജീവനക്കാരുടെ പരാതി. 20 വര്‍ഷത്തിലധികം സര്‍വീസുളള ജീവനക്കാരുടെ ജോലിപോലും നഷ്ടമാകുന്ന സാഹചര്യമാണ്‌ നിലവിലുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *