റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പച്ചക്കറിയുടെ താങ്ങുവില പ്രഖ്യാപനം അശാസ്‌ത്രീയം

January 25, 2021 - 2:28 pm

തിരുവനന്തപുരം: 16 ഇനങ്ങളില്‍ പെട്ട പഴം പച്ചക്കറി കൃഷിക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില തികച്ചും അശാസ്‌ത്രീയമാണ്‌. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന രീതിമൂലം താങ്ങുവിലയുടെ ആനുകൂല്ല്യം കര്‍ഷകര്‍ക്ക് ലഭിക്കാത്തവിധം അശാസത്രീയമാണ്. ‌ പദ്ധതിയിയില്‍ സാധാരണ കര്‍ഷകന്‌ ലഭിക്കുന്ന വിളവിന്‍റെ പകുതിക്കുപോലും നിലവില്‍ താങ്ങുവില ലഭിക്കാത്ത വിധമാണ്‌ കൃഷി വകുപ്പ് വില പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഒരു കര്‍ഷകന്‌ ലഭിക്കുന്ന നേന്ത്രക്കുല ശരാശരി 10 കിലോ മുതല്‍ 20 കിലോ വരെ തൂക്കമുണ്ടാവും എന്നാല്‍ ഒരു കുലയിലെ 5 കിലോ നേന്ത്രക്കായ്‌ക്ക്‌ മാത്രമാണ്‌ താങ്ങുവിലയായ 30 രൂപ നല്‍കൂ എന്നാണ്‌ വ്യവസ്ഥ. ഒരു ഹെക്ടര്‍സ്ഥലത്ത്‌ നിന്ന്‌ 25 ടണ്‍ വാഴക്കുല ലഭിക്കുമെന്നിരിക്കെ 10 ടണ്ണിന്‌ മാത്രമാണ്‌ ഇതനുസരിച്ച താങ്ങുവില ലഭിക്കുന്നത്‌. ഒരു ഹെക്ടര്‍ മരച്ചീനി കൃഷിയില്‍ നിന്ന്‌ 50 ടണ്‍ കിഴങ്ങ്‌ ലഭിക്കുമെന്നിരിക്കെ ആകെ 15 ടണ്ണിനാണ്‌ താങ്ങുവില ലഭിക്കുക.

കൃഷിവകുപ്പിന്‍റെ ഈ അശാസ്‌ത്രീയമായ പിടിവാശി കര്‍ഷകരെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ്‌. നവംബര്‍ 1 മുതല്‍ വിതരണം ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ച തറവില ഇനിഎന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല . താങ്ങുവില യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തില്‍ ഓരോ കൃഷിക്കും ലഭിക്കുന്ന വിളവ്‌ സംബന്ധിച്ച്‌ കൃഷി വകുപ്പ്‌ ശാസ്‌ത്രീയമായ അവബോധമുണ്ടാക്കി പട്ടിക തിരുത്തണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *