റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകനെതിരേ പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടി

January 27, 2021 - 11:36 am

റോം: ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ ഈക്കാര്യം വെളിപ്പെടുത്തിയത് .തനിക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കി ദുരുപയോഗം ചെയ്തു എന്നാണ് നടി പറയുന്നത്.’ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ നഗ്നയായി കിടക്കുകയായിരുന്നു’. 2002ല്‍ കൊഹന്‍ ഒരുക്കിയ എക്സ്എക്സ്എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദുരനുഭവമുണ്ടായത്.എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് കൊഹെന്റെ വക്താവ് പറഞ്ഞത്. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമായിരുന്നെന്നും നടിയെ സുഹൃത്തായാണ് കൊഹന്‍ കണ്ടിരുന്നതെന്നും സംവിധായകന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *