റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം

January 29, 2021 - 8:49 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റര്‍ ദൂരത്തായിരുന്നു സ്‌ഫോടനം. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ റിപബ്ലിക് ദിന സമാപന പരിപാടികള്‍ക്കായി വിജയ് ചൗക്കില്‍ എത്തിയിട്ടുണ്ട്.

സ്‌ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് ഉടനെത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *