റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍, സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം

January 31, 2021 - 8:28 pm

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമരകേന്ദ്രങ്ങളിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സിംഗുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എഫ്‌ഐആര്‍ പിന്‍വലിക്കണം. 2024 വരെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്.

ഒന്നിലധികം ദിവസം നീളുന്ന ഭാരത് ബന്ദ് പ്രഖ്യാപനം ആലോചനയിലെന്നും കര്‍ഷക സംഘടനകള്‍. രാജ്യത്തെ എല്ലാ ഗ്രാമങ്ങള്‍ക്ക് സമീപത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും പരിഗണനയിലുണ്ട്. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നും സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അഖിലേന്ത്യാ കിസാന്‍ സഭ ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *