റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ വീണ്ടും എഴുന്നെളളിപ്പുകളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം

February 3, 2021 - 12:48 pm

തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ വീണ്ടും ഉത്സവ എഴുന്നെളളിപ്പുകളില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ഇക്കാര്യത്തില്‍ വെളളിയാഴ്‌ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജണ്ട രാമചന്ദ്രന്റെ എഴുന്നെളളിപ്പിന് ‌ അനുമതി നല്‍കുന്നത്‌ സംബന്ധിച്ചാണ്‌.

2019 ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത്‌ കേട്ട്‌ പരിഭ്രാന്തിയിലായി രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന്‌ വിലക്കിലായിരുന്നു. ഇതിനുശേഷം 2020 മാര്‍ച്ചില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പാലക്കാട്‌ ജില്ലകളില്‍ മാത്രം എഴുന്നെളളിക്കാന്‍ നിരീക്ഷണ കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആരോഗ്യാവസ്ഥ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഴുന്നെളളിപ്പന്‌ അനുമതി നല്‍കാനാണ്‌ ആലോചന. കേരളത്തിലെ തന്നെ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും തലപ്പൊക്കമുളള ആനയാണ്‌ തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍. ഫെയ്സ്‌ ബുക്ക്‌ അക്കൗണ്ടും നിരവധി ഫാന്‍സ്‌ ഗ്രൂപ്പുകളും ഉളള ആനയാണ്‌ ഈ ഗജവീരന്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *