റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ച് ഓസ്ട്രേലിയയും

February 3, 2021 - 12:54 pm

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു. ദക്ഷിണാഫ്രിക്കയിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണു നടപടിയെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മൂന്നു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര മാര്‍ച്ചിലാണു നിശ്ചയിച്ചിരുന്നത്. പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയതിനു പിന്നാലെയാണ് ഓസീസും പര്യടനം അനിശ്ചിതമായി മാറ്റിവച്ചത്.

ദക്ഷിണാഫ്രിക്കയിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്നും താരങ്ങളുടെയടക്കം സുരക്ഷയെ മാനിച്ചാണു തീരുമാനമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ (സി.എ) അധികൃതര്‍ വിശദീകരിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിനൊപ്പം വകഭേദംവന്ന വൈറസും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ ഉപദേശം മാനിച്ച് പര്യടനം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നും സി.എ. താല്‍ക്കാലിക സി.ഇ.ഒ: നിക്ക് ഹോക്ലി പറഞ്ഞു. തീരുമാനം നിരാശാജനകമെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

പരമ്പര പുനഃക്രമീകരണം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു വന്‍സാമ്പത്തിക നഷ്ടത്തിനു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. നേരത്തെ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇം ണ്ട് മടങ്ങിയതും ദക്ഷിണാഫ്രിക്കയ്ക്കു സാമ്പത്തികമായി തിരിച്ചടിയുണ്ടാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *