റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘അമ്മ’ ആസ്ഥാന മന്ദിരം ഉദ്ഘാടനം: പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

February 7, 2021 - 10:44 am

കൊച്ചി: താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടതായും ഇത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി . എസി ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന പരിപാടിയില്‍ 150 ലധികം പേര്‍ പങ്കെടുത്തുവെന്നും, കെട്ടിടത്തിന് പുറത്തായി ജനം തടിച്ചുകൂടിയതും, താരങ്ങള്‍ ഒത്തുകൂടിയതും രോഗവ്യാപനത്തിന് വഴിവെക്കുമെന്നും പരാതിയില്‍ പറയുന്നു.

പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എറണാകുളം കലൂരിലുളള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മുട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. 10 കോടിയോളം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ്. അഭിനേതാക്കള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേമ്പറുകളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലേയും മറ്റും മാതൃകയിലാണ് ഇവിടെ പരീക്ഷിക്കുന്നതെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തേ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *