റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: ആന്ധ്ര മന്ത്രിയെ വീട്ടുതടങ്കലിലാക്കി തിര. കമ്മിഷന്‍

February 7, 2021 - 12:00 pm

വിജയവാഡ: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പു പൂര്‍ത്തിയാകും വരെ ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രി പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. തന്റെ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍പ്പെടുത്തും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആ സ്ഥാനത്ത് മാര്‍ച്ച് 31 വരയേ ഉണ്ടാവൂ, എന്നാല്‍, െവെ.എസ്.ആര്‍ സര്‍ക്കാര്‍ അതുകഴിഞ്ഞും ഉണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇതിനു പിന്നാലെയാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 21 വരെ മന്ത്രിയാണ് തടവ് തുടരുക.ഇക്കാലയളവില്‍ മന്ത്രിക്ക് മാധ്യമങ്ങളെ കാണാനോ പരസ്യപ്രസ്താവന നടത്താനോ അനുവാദമില്ലെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസമില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ചിറ്റൂര്‍, ഗുണ്ടൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ ഫലപ്രാഖ്യാപനം അറിയിപ്പ് ഉണ്ടാവുന്നതു വരെ നിര്‍ത്തിവെക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്നും അല്ലാത്തവര്‍ക്കെതിരേ നടപടി ഉണ്ടാവുമെന്നും പഞ്ചായത്തീരാജ് മന്ത്രി കൂടിയായ റെഡ്ഡി ഉദ്യോഗസ്ഥരെയും കലക്ടര്‍മാരേയും റിട്ടേണിങ് ഓഫീസര്‍മാരേയും ഭീഷണിപ്പെടുത്തുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *