റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാവാത്തവര്‍ തമ്മിലുളള ലൈംഗിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി . 19 കാരനെ ശിക്ഷിച്ച വിധി റദ്ദാക്കി

February 7, 2021 - 12:06 pm

മുംബൈ: 15 വയസുകാരിയായ പെണ്‍കുട്ടിയെ 19 കാരന്‍ പീഡിപ്പിച്ചുവെന്ന കേസില്‍ വിധി താല്‍ക്കാലികമായി റദ്ദാക്കി മുംബൈ ഹൈക്കോടതി. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കിയത്.

18 വയസില്‍ താഴെയുളളവരെ കുട്ടികളായിട്ടാണ് നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണ് കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല.കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണ്ണായകമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതത്തോടെയുളള ശാരീരിക ബന്ധം തര്‍ക്ക വിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടി നേരത്തെ എഫ്‌ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും, ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതി്‌ന കാരണമായി കേടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണ് കുട്ടിയുടെ പുതിയ മൊഴി. കീഴ്‌ക്കോടതി വിധിക്കെതിരെയുളള അപ്പീല്‍ വിചാരണ തുടരും.പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *