റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എച്ച് 1 ബി വിസ പരിഷ്‌കാരം യു.എസ്. നീട്ടി

February 7, 2021 - 12:52 pm

വാഷിങ്ടണ്‍: എച്ച്.1-ബി വിസ അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം കൊണ്ടുവരാനിരുന്ന പരിഷ്‌കാരങ്ങള്‍ നീട്ടിവച്ചും പുതിയ സംവിധാനം ഫലപ്രദമാകുംവിധം വികസിപ്പിക്കുംവരെ നിലവിലെ നറുക്കെടുപ്പ് സംവിധാനം തുടരാനും യു.എസിലെ ബൈഡന്‍ ഭരണകൂടം.

എച്ച്1 ബി വിസയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനു കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കുകയാണെന്ന് ജനുവരി ഏഴിനാണ് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപിച്ചിരുന്നു.

സാങ്കേതിക, വൈജ്ഞാനിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പ്രഫഷണലുകളെ നിയമിക്കാന്‍ അനുവദിക്കുന്ന വിസയാണ് എച്ച്-1 ബി വിസ. ഇന്ത്യയിലെയും ചൈനയിലെയും പ്രഫഷണലുകളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *