റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിക്ക് അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

February 7, 2021 - 1:47 pm

കല്ലമ്പലം: റോഡിലെ വളവില്‍ പാര്‍ക്കുചയ്തിരുന്ന പിക്ക്അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാരിപ്പളളി പാമ്പുറം കൃഷ്ണ കൃപയില്‍ പരേതനായ ശിവദാസന്‍റെ മകന്‍ എസ് സജീവ് (47) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോലോയില്‍ സിഎസ്‌ഐ ജംഗ്ഷന് സമീപം ശ്രീകുമാര്‍സദനത്തില്‍ കുമാര്‍ ഗുരുതര പരിക്കുകളോടെ തിരിുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 10 30ന് പാരിപ്പളളി പാമ്പുറം റോഡില്‍ ഗുരുമന്ദിരത്തിന് മുന്നിലായിരുന്നു അപകടം. കുളനടയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് കട അടച്ചശേഷം ഇരുവരും വീട്ടിലേക്ക് പോവുകയായിരുന്നു. വളവില്‍ പാര്‍ക്കുചെയ്തിരുന്ന ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് പൊട്ടിച്ചിതറുകയും ഒപ്പം റോഡിലേക്ക് തെറിച്ചുവീണ ഇരുവരും അരമണിക്കൂറോളം റോഡില്‍ കിടക്കുകയും ചെയ്തിരുന്നു.

പിന്നീട് അതുവഴി വന്ന യാത്രക്കാര്‍ പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഇരുവരേയും അയക്കുകയായിരുന്നു. അവിടെവച്ചാണ് സജീവ് മരിച്ചത്. വളവില്‍ അനധികൃമായി പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ റിഫ്‌ളക്ടര്‍ ലൈറ്റ് ഇല്ലായിരുന്നെന്നും സ്ഥലത്ത് തെരുവ് വിളക്കുകള്‍ കത്തിയരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സജവീന്റെ ഭാര്യ: സിഎസ് ബിനി. മക്കള്‍: അനന്ദു, അബിരാമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *