റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ നിര്‍ബന്ധമായി വസ്ത്രം ധരിപ്പിക്കേണ്ട: കൃഷി മന്ത്രിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. നേതാവ്

February 7, 2021 - 2:02 pm

ഭോപ്പാല്‍: ആരെങ്കിലും നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ പിന്നെ നിര്‍ബന്ധമായി അവരെ വസ്ത്രം ധരിപ്പിക്കുന്നതു കൊണ്ട് എന്ത് ഫലമെന്ന് കര്‍ഷക സമരത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ്. മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പിയുടെ മുന്‍ രാജ്യസഭാംഗം രഘുനന്ദന്‍ ശര്‍മയാണ് തോമറിനെതിരേ രംഗത്തെത്തിയത്. നിങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. കര്‍ഷകരെ സഹായിക്കുക എന്നതായിരിക്കും നിങ്ങള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ചില ആളുകള്‍ സഹായം ആഗ്രഹിക്കുന്നില്ലെങ്കില്‍ പിന്നെ അത്തരം നല്ല കാര്യം ചെയ്തിട്ട് എന്താണ് കാര്യം. ആരെങ്കിലും നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ പിന്നെ നിര്‍ബന്ധമായി അവരെ വസ്ത്രം ധരിപ്പിക്കുന്നതു കൊണ്ട് എന്ത് ഫലം- ശര്‍മ ആരാഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ട്യം തോമറിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നുവെന്നു ഫെയ്സ്ബുക്ക് കുറിപ്പില്‍ ശര്‍മ ആരോപിച്ചു. ദേശീയത ശക്തിപ്പെടുത്താന്‍ തോമര്‍ പ്രവര്‍ത്തിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *