അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കള്ള് ഷാപ്പുകളുടെ പുനർവില്പന ഫെബ്രുവരി 16ന്

February 8, 2021 - 7:29 pm

തൃശ്ശൂർ: അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതിനാൽ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട  ചാവക്കാട്, മാള റേഞ്ചുകളിലെ കള്ളുഷാപ്പുകളുടെ പുനർവില്പന ഫെബ്രുവരി 16ന് നടക്കും. ചാവക്കാട് റേഞ്ചിലെ ഗ്രൂപ്പ് 8 മുതൽ 12 വരെ,  മാള റേഞ്ച് ഗ്രൂപ്പിൽ 6, കൊടുങ്ങല്ലൂർ റേഞ്ചിൽ 72 ഷാപ്പുകൾ, എന്നിവയാണ് പുനർവിൽപ്പന നടത്തുവാൻ എക്‌സൈസ് കമ്മീഷണർ നിർദ്ദേശം നൽകിയത്. 16ന് രാവിലെ പത്തുമണിക്ക് തൃശൂർ ടൗൺഹാളിൽ വെച്ച് ജില്ലാ കലക്ടർ ഷാപ്പുകൾ പരസ്യവില്പന നടത്തും. കള്ളുഷാപ്പ് വിൽപ്പന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തൃശൂർ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *