റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.കെ.ജി സ്മൃതി മ്യൂസിയം ശിലാസ്ഥാപനം 13 ന്

February 8, 2021 - 7:15 pm

തിരുവനന്തപുരം: കണ്ണൂർ പെരളശ്ശേരിയിൽ നിർമ്മിക്കുന്ന എ.കെ.ജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം 13 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 3.21 ഏക്കർ സ്ഥലത്ത് 20 കോടി രൂപ ചെലവിൽ 10000 ചതുരശ്ര അടിയിലാണ് മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയം പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ. പി ജയരാജൻ, ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ എന്നിവർ വിശിഷ്ടാഥിതികളാകും. എം.പി മാരായ കെ. സുധാകരൻ, കെ.കെ രാഗേഷ് എന്നിവർ മുഖ്യാതിഥികളാകും. അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ കളക്ടർ ടി. വി സുഭാഷ്, മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 696/2021

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *