റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ തൊഴില്‍ നിയമം വരുന്നു… ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി

February 9, 2021 - 7:55 pm

ദില്ലി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി എന്നതാണ്‌ പുതിയ പോളിസി. ജോലി നാലുദിവസമാണെങ്കിലും പ്രവൃത്തിസമയത്തില്‍ കുറവുണ്ടാകില്ല. 48 മണിക്കൂര്‍ ആഴ്‌ചയില്‍ ജോലി ചെയ്യണം. തൊഴില്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര അറിയിച്ചു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷനും മറ്റുസൗകര്യങ്ങള്‍ക്കുമായി 2021 ജൂണ്‍മാസത്തോടെ ഒരു വെബ്‌ പോര്‍ട്ടല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയിസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ വഴി തൊഴിലാളികള്‍ക്ക്‌ സൗജന്യ മെഡിക്കല്‍ പരിശോധന നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

കരട്‌ നിയമങ്ങള്‍ രൂപീകരിക്കുന്നത്‌ സംബന്ധിച്ചുളള ചര്‍ച്ചകള്‍ സംസ്ഥാനങ്ങളുമായി നടന്നുവരികയാണ്‌. ഉത്തര്‍പ്രദേശ് , മദ്ധ്യപ്രദേശ്‌ പഞ്ചാബ്‌ ജമ്മു-കാശ്‌മീര്‍, എന്നീ സംസ്ഥാനങ്ങള്‍ സംസ്ഥാന തലത്തിലുളള തൊഴില്‍ കരട്‌ നിയമങ്ങള്‍ ഒരാഴ്‌ചക്കുളളില്‍ രൂപീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *