റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക് ടോക് താരത്തിന്റെ മരണത്തില്‍ മന്ത്രി സംശയ നിഴലില്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍

February 15, 2021 - 11:02 am

മുംബൈ: പ്രമുഖ ടിക് ടോക് താരമായ 22 കാരി പൂജ ചവാന്‍ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാരിലെ മന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണം. പൂജ ഞായറാഴ്ചയാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുമുന്നണിയായ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാധിയിലെ അംഗമായ ഒരു മന്ത്രിയുമായുള്ള പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.വന്‍വാടി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം മന്ത്രിയും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. ശരിയായ ദിശയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്റ് അര്‍ച്ചനാ പാട്ടീല്‍ അറിയിച്ചു. കേസില്‍ ബന്ധുമുള്ള മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ലാപ്ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും ഈ പ്രശ്നം ഒരിക്കലും ഉയര്‍ന്നുവന്നുകൂടെന്നും അജ്ഞാതന്‍ നിര്‍ദേശം കൊടുക്കുന്നത് കേള്‍ക്കാം.അതേ സമയം വിഷാദരോഗമായിരിക്കാം മരണകാരണമെന്നാണ് പൊലീസ് വിശദീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *