റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജപ്പാനില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനായി ഫൈസര്‍

February 15, 2021 - 12:40 pm

ടോക്കിയോ: ജപ്പാനില്‍ ഫൈസര്‍ കൊവിഡ് വൈറസ് വാക്‌സിന് അംഗീകാരം നല്‍കി ജപ്പാന്‍. രാജ്യത്ത് വാക്‌സിനേഷനുവേണ്ടി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കലാണ് ഫൈസര്‍. 126 ദശലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സിനുകള്‍ക്കായി ജപ്പാന്‍ ഫൈസര്‍, ആസ്ട്രാസെനെക്ക, മോഡേണ എന്നിവയുമായി കരാറില്‍ എത്തിയിരുന്നു. അതേസമയം ഈ മാസം മുതല്‍ ജപ്പാനില്‍ ഫൈസര്‍ വാക്‌സിന്‍ ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള പട്ടിക ഇതുവരെ ജപ്പാന്‍ പ്രഖ്യാപിച്ചിട്ടില്ല. ആദ്യകുത്തിവയ്പ്പ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് തീരുമാനം. പിന്നീട് പ്രായം ചെന്നവര്‍ക്കും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി കൊവിഡിന്റെ പുതിയ വകഭേദം പടര്‍ന്നുപിടിക്കുമ്പോഴും ജൂലായില്‍ ടോക്കിയോ ഗെയിംസ് ആരംഭിക്കുമെന്ന് ഒളിമ്പിക് മേധാവികള്‍ അറിയിച്ചു. അതിന് മുന്‍പ് കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫൈസര്‍ വാക്‌സിന് ജപ്പാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ഗെയിമില്‍ പങ്കെടുക്കുന്നവരെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള പട്ടിക ഇതുവരെ ജപ്പാന്‍ പ്രഖ്യാപിച്ചിട്ടില്ല. ആദ്യകുത്തിവയ്പ്പ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് തീരുമാനം. പിന്നീട് പ്രായം ചെന്നവര്‍ക്കും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജപ്പാനില്‍ ഇതുവരെ 4,10,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *