റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ്

February 15, 2021 - 9:56 pm

ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരോളില്‍ വിട്ടയച്ച തടവുകാരെ പഞ്ചാബ് ജയിലുകളിലേക്ക് തിരിച്ചെത്തിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ ഏകദേശം 6000 തടവുപുള്ളികളെയാണ് വിട്ടയച്ചിരുന്നത്. ഇവരെയാണ് തിരികെ ജയിലില്‍ തിരികെ എത്തിക്കുന്നത്. പഞ്ചാബിലെ കൊവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് വിട്ടയച്ചിരുന്നത്.വിഷയം കൈകാര്യം ചെയ്യുന്നതിന് സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി തടവുകാരുടെ പരോള്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചതായി പഞ്ചാബ് ജയില്‍ വകുപ്പ് അറിയിച്ചു.

പഞ്ചാബും ഹരിയാന ഹൈക്കോടതി ജഡ്ജിയുമായ അജയ് തിവാരി, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ജയിലുകള്‍) ഡി കെ തിവാരി, എ ഡി ജി പി (ജയിലുകള്‍) പി കെ സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് എല്ലാ തടവുകാരെയും ജയിലുകളിലേക്ക് കീഴടങ്ങാന്‍ ശുപാര്‍ശ ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *