റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രസംഗിച്ചുകൊണ്ടിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു

February 15, 2021 - 8:54 am

വാരണാസി: പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണു. പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വീഴാതെ താങ്ങി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു.

ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് രൂപാണി കുഴഞ്ഞുവീണത്. രൂപാണിയുടെ ആരോഗ്യം കഴിഞ്ഞ രണ്ട് ദിവസമായി മോശമായിരുന്നു. എന്നാല്‍ ശനിയാഴ്ച ജാംനഗറിലും ഞായറാഴ്ച വഡോദരയിലും നടന്ന പൊതുയോഗങ്ങള്‍ അദ്ദേഹം റദ്ദാക്കിയിരുന്നില്ല. കുറഞ്ഞ രക്ത സമ്മര്‍ദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലിവല്‍ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *