റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

10 ലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമത്തിന്റെ ഡിഎൻഎ മാപ്പിംഗ് നടത്തി ഗവേഷകർ

February 18, 2021 - 5:53 pm

നോർവേ: ഡി എൻ എ മാപ്പിംഗിൽ ആശ്ചര്യകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സ്വീഡനിലെ സെന്റർ ഫോർ പാലിയോജെനറ്റിക്സിലെ ഗവേഷകർ. ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൈബീരിയയിൽ വിഹരിച്ചിരുന്ന മാമത്തുകളുടെ ഡിഎൻഎ ആണ് ശാസ്ത്രജർ വേർതിരിച്ചെടുത്ത് മാപ്പിംഗ് നടത്തിയത്. സൈബീരിയയിലെ നിതാന്ത ഹിമ പ്രദേശത്ത് മണ്ണിലും മഞ്ഞിലുമായി ഉറഞ്ഞു കിടന്ന മാമത്തുകളുടെ പല്ലുകളിൽ നിന്നും കൊമ്പുകളിൽ (തേറ്റപ്പല്ലുകൾ) നിന്നുമാണ് ഡി എൻ എ വേർതിരിച്ചെടുത്തത്. വേർതിരിച്ച ഡിഎൻ‌എയ്ക്ക് ഒരു ദശലക്ഷത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്ന് ബുധനാഴ്ച (17/02/21) ഗവേഷകർ വെളിപ്പെടുത്തി. ഇത് ഇതുവരെ വേർതിരിച്ചെടുത്ത ഏറ്റവും പഴയ ഡി‌എൻ‌എയാണ്. ഈ കണ്ടെത്തലിന് മുൻപ്, എറ്റവും പഴയത് എന്ന ആ റെക്കോർഡ് 560,000 മുതൽ 780,000 വർഷം വരെ പഴക്കമുള്ള ഒരു പുരാതന കുതിരയുടെ ഡി എൻ എ ക്കായിരുന്നു.

രണ്ട് വ്യത്യസ്ത തരം മാമത്തുകളുടെ പല്ലുകളിൽ നിന്നാണ് ഇപ്പോൾ ഡി എൻ എ വേർതിരിച്ചെടുത്തിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിൽ ഒരു ഇനം, ‘സ്റ്റെപ്പി മാമത്ത്’ ആണ്. കമ്പിളി മാമത്തുകളുടെ പിൻഗാമികളാണിവ. മറ്റൊന്ന്, സ്വീഡനിലെ ജനിതകശാസ്ത്രജ്ഞനായ ലവ് ഡാലൻ പറയുന്നതനുസരിച്ച്, “ഏകദേശം 1.2 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൈബീരിയയിൽ ജീവിച്ചിരുന്ന ഒരു അജ്ഞാത മാമത്തിൻ്റെതാണ് “

“ഏകദേശം 420,000 വർഷങ്ങൾക്ക് മുമ്പ് കമ്പിളി മാമത്തുകളുമായി ഈ ‘അജ്ഞാത ഇനം ‘സംയോജിച്ചിരുന്നു, ഇത് വടക്കേ അമേരിക്കയിൽ അധിനിവേശം നടത്തിയ കൊളംബിയൻ മാമത്തുകളെ സൃഷ്ടിച്ചു.” അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *