റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കണമെന്ന് നിതീഷ് കുമാര്‍

February 23, 2021 - 11:39 am

പട്‌ന: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ഒരു രാഷ്ട്രം ഒരു ഗ്രിഡ് എന്ന പദ്ധതി നടപ്പിലാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗിന്റെ ആറാമത്തെ ഭരണസമിതി യോഗത്തില്‍ സംസാരിക്കവേ നിതീഷ് കുമാര്‍ പറഞ്ഞത്. 2005ല്‍ ബീഹാര്‍ 700 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഈ സ്ഥിതി മാറി, 2020 ജൂണിലെ കണക്കുപ്രകാരം സംസ്ഥാനം 5,932 മെഗാവാട്ട് ഉപയോഗിത്തിലാണുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം പ്രീ-പെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു.അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങളെയും അദ്ദേഹം പിന്തുണച്ചു. ഈനിയമങ്ങള്‍ കര്‍ഷക അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച കുറഞ്ഞ നിരക്കില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതിയുടെ ലക്ഷ്യം.വൈദ്യുതി ലഭ്യമാക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ വരെ ഇതു നടപ്പിലാക്കാന്‍ സാധിക്കും. താരിഫ് പരിഷ്‌കരണം പോലുള്ള ആവശ്യമായ വൈദ്യുതി മേഖലയിലെ മാറ്റങ്ങള്‍ ‘ഒരു രാഷ്ട്രം ഒരു ഗ്രിഡ്’ സാധ്യമാക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *