റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൊവ്വയുടെ പ്രതലത്തില്‍ പെര്‍സിവിയറന്‍സ് റോവര്‍ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് നാസ

February 23, 2021 - 9:02 pm

വാഷിംഗ്ടണ്‍: ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്നും പഠനം നടത്തുകയും പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തുകയും ലക്ഷ്യമിട്ട് വിക്ഷേപിച്ച പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് നാസ. മൂന്ന് മിനിറ്റ് 25 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഹൈ ഡെഫിനിഷന്‍ വിഡിയോ ക്ലിപ്പാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. പാരച്യൂട്ട് വിന്യസിക്കുന്നതും ചൊവ്വയുടെ ഉപരിതലത്തില്‍ റോവര്‍ ഇറങ്ങുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോര്‍ഡുകളും പേര്‍സിവിയറന്‍സ് ഭൂമിയിലേക്ക് അയച്ചുതന്നിട്ടുണ്ട്.ഫ്ളോറിഡയിലെ കേപ് കനാവല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് 2020 ജൂലൈ 30നാണ് പേടകം വിക്ഷേപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *