റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി മധ്യപ്രദേശ്

February 23, 2021 - 9:06 pm

ഭോപ്പാല്‍: കൊവിഡ് കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബാലഘട്ട് ജില്ലയില്‍ നൈറ്റ് കര്‍ഫ്യു ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ബാലഘട്ടില്‍ അയ്യായിരത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്. അടിയന്തരസാഹചര്യങ്ങളിലൊഴികെ രാത്രി യാത്ര അനുവദിക്കില്ല. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാനിയന്ത്രണം. വിവാഹം പോലെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അധികാരികളില്‍ നിന്ന് അനുവാദം മുന്‍കൂട്ടി വാങ്ങണം.അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ആറായിരത്തിലേറേ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *