റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്രാസ് ഐഐടിയില്‍ ഗവേഷണം: ഇപ്പോള്‍ അപേക്ഷിക്കാം

March 2, 2021 - 1:43 pm

ചെന്നൈ: ഐ.ഐ.ടി. മദ്രാസ് പിഎച്ച്.ഡി., എം.എസ്. പ്രവേശനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയ്‌റോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് ഡിസൈന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍/ശാഖകളില്‍ പിഎച്ച്.ഡി/എം.എസ്. (റിസര്‍ച്ച്) പ്രോഗ്രാമുകളുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പുകളില്‍ പിഎച്ച്.ഡി. പ്രോഗ്രാമുമുണ്ട്. പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥകള്‍ സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും നല്‍കാം. 2021 ജൂലായില്‍ ആരംഭിക്കുന്ന സെഷനിലേക്ക് 2021 ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വകുപ്പുകളിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേകം അപേക്ഷയും ഫീസും നല്‍കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *