റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കേരളത്തിലും

March 3, 2021 - 12:41 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും. ആറിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണ്. 10.02 ശതമാനത്തോടെ മഹാരാഷ്ട്രയാണു മുന്നില്‍. തൊട്ടുപിന്നിലായി കേരളം, ഗോവ, ചണ്ഡിഗഡ്, പഞ്ചാബ്, ഗുജറാത്ത് എന്നിവ. മധ്യപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനുള്ളില്‍ 12,286 പേര്‍ക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തു 168,358 പേരാണു നിലവില്‍ ചികിത്സയിലുള്ളത്. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടി.നിലവിലുള്ള കോവിഡ് രോഗികളില്‍ 67.84 ശതമാനവും മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലായാണ്. അതീവജാഗ്രത തുടരാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *