റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത തള്ളി മന്ത്രി എകെ ബാലന്‍

March 3, 2021 - 3:02 pm

തിരുവനന്തപുരം: ഡോ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത തള്ളി മന്ത്രി എകെ ബാലന്‍. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും എകെ ബാലന്‍ 03/03/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ‘വസ്തുതകള്‍ക്ക് നിരക്കുന്നതല്ല പ്രചരണം. ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് 02/03/21 നടന്നത്.’ എകെ ബാലന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന്‍ മത്സരിച്ചേക്കില്ലെന്നും പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ പരിഗണിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.

2011 മുതല്‍ എകെ ബാലന്‍ തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന്‍ വിജയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *